ബ്രാംപ്ടൺ: ബ്രാംപ്ടണിൽ വ്യാഴാഴ്ച രാത്രിയുണ്ടായ കത്തിക്കുത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 9, വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചെറിട്രീ ഡ്രൈവിനും റേ ലോസൺ ബൊളിവാർഡിനും സമീപമുള്ള ഒരു വീട്ടിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റവരിൽ ഒരാൾക്ക് 50 വയസ്സും മറ്റൊരാൾക്ക് 70 വയസ്സുമാണ് പ്രായം. ഇവരുടെ പരുക്ക് അതീവ ഗുരുതരമാണെന്നും ജീവൻ ഭീഷണിയിലാണെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലവിൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പീൽ റീജിയണൽ പോലീസ് വ്യക്തമാക്കി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്
