Friday, April 10, 2026

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; സൗത്ത് സറേയിൽ പുതിയ അർജന്റ് കെയർ സെന്റർ

വൻകൂവർ: കാനഡയിലെ സൗത്ത് സറേയിൽ ആരോഗ്യസേവനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ പ​ദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ അർജന്റ് ആൻഡ് പ്രൈമറി കെയർ സെന്റർ (UPCC) ഏപ്രിൽ 15 ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ അറിയിച്ചു.

പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കേന്ദ്രം തുറന്ന് പ്രവർത്തിക്കും. ചെറിയ പരുക്കുകൾ, അണുബാധകൾ, മുറിവുകൾ തുടങ്ങിയവയ്ക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് 12 മുതൽ 24 മണിക്കൂറിനുള്ളിൽ ഇവിടെ സേവനം ലഭ്യമാകും. അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് വീടിനടുത്തായി വേഗത്തിൽ ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

ഡോക്ടർമാർ, നഴ്സ് പ്രാക്ടീഷണർമാർ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങുന്ന 23 അംഗ വിദഗ്ധ സംഘമാണ് ഇവിടെയുള്ളത്. പ്രതിവർഷം 57,000 രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിൽ എക്സ്-റേ ഉൾപ്പെടെയുള്ള മെഡിക്കൽ ഇമേജിങ് സൗകര്യങ്ങളും സജ്ജമാണ്. നേരിട്ടുള്ള പരിശോധനകൾക്ക് പുറമെ ആവശ്യമെങ്കിൽ വെർച്വൽ കെയർ സൗകര്യവും രോഗികൾക്ക് ഉപയോഗപ്പെടുത്താം. സ്ഥിരം ഫാമിലി ഡോക്ടർമാരെ ആവശ്യമുള്ളവർക്ക് ഹെൽത്ത് കണക്ട് രജിസ്ട്രി വഴി അതിനുള്ള സഹായവും ഈ കേന്ദ്രം നൽകുമെന്ന് ഫ്രേസർ ഹെൽത്ത് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!