Saturday, April 11, 2026

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്

ഇസ്ലാമാബാദ്: ഇറാനുമായുള്ള നിര്‍ണ്ണായകമായ വെടിനിര്‍ത്തല്‍ കരാറില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന് നേരെ ശക്തമായ സൈനിക നീക്കം പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇന്ന് വൈകിട്ടോടെ വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയിലെത്തുമെന്ന് മധ്യസ്ഥ രാജ്യമായ പാക്കിസ്ഥാന്‍ അറിയിച്ചു.

ഹോര്‍മുസ് കപ്പല്‍ പാത തുറന്നുനല്‍കുക എന്നത് ഏതൊരു കരാറിന്റെ പ്രധാന ഉപാധിയായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകള്‍ക്കായി എത്തിയിരിക്കുന്നത്. അതേസമയം, ലബനാന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും മരവിപ്പിച്ച ഇറാന്റെ മുഴുവന്‍ സ്വത്തുക്കളും വിട്ടുനല്‍കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് ആവശ്യപ്പെട്ടു.

ലെബനാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്നും 13 സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ട്രംപിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആക്രമണത്തിന്റെ തീവ്രത ഇസ്രായേല്‍ കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!