Saturday, April 11, 2026

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു: കാനഡയിൽ ആക്സ്, ഡവ് ബോഡി സ്‌പ്രേകൾ തിരിച്ചുവിളിച്ചു

ഓട്ടവ: കാനഡയിലെ കോസ്മെറ്റിക് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പ്രമുഖ ബ്രാൻഡുകളായ ആക്സ് (AXE), ഡവ് (Dove) എന്നിവയുടെ വിവിധ ബോഡി സ്‌പ്രേകളും ആന്റി-പെർസ്പിറന്റുകളും ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു. ഉൽപ്പന്നങ്ങളുടെ ബോട്ടിലുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അപകട സൂചനകളും (Hazard Symbols) സുരക്ഷാ നിർദ്ദേശങ്ങളും രേഖപ്പെടുത്താത്തതാണ് ഈ നടപടിക്ക് കാരണമായത്.

ശരിയായ ലേബലിംഗിന്റെ അഭാവം ഉപഭോക്താക്കൾ ഉൽപ്പന്നം തെറ്റായ രീതിയിൽ ഉപയോഗിക്കാനിടയാക്കുമെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ടി.ജെ ട്രേഡിംഗ് കമ്പനി (TJ Trading Co. Inc.) വിതരണം ചെയ്യുന്ന ആക്സ് മെൻ ബോഡി സ്‌പ്രേയുടെ മസ്ക് 150 മില്ലി UPC 8720181114557, ആഫ്രിക്ക 150 മില്ലി, UPC 8720181114441, ഡാർക്ക് ടെംപ്റ്റേഷൻ 150 മില്ലി, UPC 872018111449, എന്നിവയും, ഡവ് ആന്റി-പെർസ്പിറന്റ് ബോഡി സ്പ്രേ വിഭാഗത്തിൽ കുക്കുംബർ ആൻഡ് ഗ്രീൻ ടീ 107 മില്ലി UPC 8717163964965, പോമെഗ്രാനൈറ്റ് ആൻഡ് ലെമൺ വെർബീന 107 മില്ലി, UPC 871160078625, ഇൻവിസിബിൾ ഡ്രൈ ക്ലീൻ ടച്ച് 107 മില്ലി, UPC 8717163994252 എന്നിവയുമാണ് പ്രധാനമായും തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 384 യൂണിറ്റുകൾ കാനഡയിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏപ്രിൽ ഒന്ന് വരെയുള്ള കണക്കനുസരിച്ച് ഇവ ഉപയോഗിച്ചതുമൂലം ആർക്കും പരുക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപഭോക്താക്കൾ അവ ഉപയോഗിക്കുന്നത് ഉടനടി നിർത്തണമെന്നും, ഉൽപ്പന്നങ്ങൾ വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകി റീഫണ്ട് കൈപ്പറ്റണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് ടി.ജെ ട്രേഡിംഗ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!