Sunday, April 12, 2026

കെബെക്കിൻ്റെ പുതിയ പ്രീമിയറെ ഇന്നറിയാം; വിജയിയെ കാത്തിരിക്കുന്നത്‌ വലിയ വെല്ലുവിളികൾ

ഡ്രമ്മണ്ട്‌വിൽ: കെബെക്കിന്റെ അടുത്ത പ്രീമിയറെ തീരുമാനിക്കുന്നതിനുള്ള കൗണ്ടിംഗ് ഇന്ന് സമാപിക്കും. നിലവിലെ പ്രീമിയർ ഫ്രാൻസ്വാ ലെഗൾട്ട്‌ സ്ഥാനമൊഴിയുന്നതി നെത്തുടർന്ന് ഭരണകക്ഷിയായ Coalition Avenir Quebec (CAQ) പാർട്ടിയിൽ നടന്ന നേതൃമത്സരത്തിന്റെ ഫലമാണ്‌ ഉച്ചകഴിഞ്ഞ് ഡ്രമ്മണ്ട്‌വില്ലിൽ പ്രഖ്യാപിക്കുന്നത്‌. ക്രിസ്റ്റിൻ ഫ്രെഷെറ്റ്, ബെർണാഡ് ഡ്രെയിൻവിൽ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാനികൾ. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ കെബെക്കിന്റെ ഭരണസാരഥ്യം വഹിക്കും. സാമ്പത്തിക വിഷയങ്ങളിൽ ഊന്നൽ നൽകുന്ന മിതവാദി എന്ന നിലയിലാണ് ക്രിസ്റ്റിൻ ഫ്രെഷെറ്റ് അറിയപ്പെടുന്നത്. 17 മന്ത്രിമാരുടെയുൾപ്പെടെ 41 എം.എൻ.എമാരുടെ പിന്തുണ ഫ്രെഷെറ്റിനുണ്ട്.

കെബെക്കിൻ്റെ സാംസ്‌കാരിക സ്വത്വം, കർശനമായ കുടിയേറ്റ നയം എന്നിവയാണ്‌ ബർണാഡ് ഡ്രെയിൻവിൽ (62) മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ജസ്റ്റിസ് മിനിസ്റ്റർ ഉൾപ്പെടെ 20 എം.എൻ.എമാരുടെ പിന്തുണയാണ്‌ അവകാശപ്പെടുന്നത്‌. ഒക്ടോബർ 5-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ പ്രീമിയറെ കാത്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!