Sunday, April 12, 2026

ഓട്ടവ ഓർലിയൻസിൽ കയോടികളുടെ സാന്നിധ്യം: ജാഗ്രതാ നിർദ്ദേശം

ഓട്ടവ: ഓട്ടവയിലെ ഓർലിയൻസ് മേഖലയിൽ കയോടികളെ കണ്ടതിനെത്തുടർന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ലാലാൻഡി കൺസർവേഷൻ പാർക്കിന് സമീപം രണ്ട് കയോടികൾ ജനവാസ മേഖലയിൽ കറങ്ങിനടക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.

രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളുമായി നടക്കാൻ ഇറങ്ങുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കയോടികൾ അടുത്തേക്ക് വരികയാണെങ്കിൽ ഭയന്നോടാതെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കണമെന്നും പതറാതെ പതുക്കെ പിന്നോട്ട് മാറണമെന്നും നിർദ്ദേശമുണ്ട്. ഓട്ടവയുടെ നഗരപ്രദേശങ്ങളിലും ഗാറ്റിനോയിലെ ഗ്രാമപ്രദേശങ്ങളിലും ഇത്തരം കയോടികകൾ കാണപ്പെടുന്നത് സാധാരണമാണെന്ന് നാഷണൽ ക്യാപിറ്റൽ കമ്മീഷൻ (NCC) വ്യക്തമാക്കി.കയോടികളെ കാണുന്നവർക്ക് അത് ഓട്ടവ സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!