കാല്‍ഗറി: പെന്തക്കോസ്ത് ഫെലോഷിപ്പ് ഓഫ് ഇന്‍ഡോ-കനേഡിയന്‍സിന്റെ ആഭിമുഖ്യത്തില്‍ കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നുള്ള സഭകളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ കാല്‍ഗറിയില്‍ നടക്കും. ഓഗസ്റ്റ് മാസം 13,14,15,16 ( വ്യാഴം,വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കാല്‍ഗറിയിലെ ബെസ്റ്റ് പ്രീമിയര്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്.
പാസ്റ്റര്‍ അനീഷ് തോമസ്, പാസ്റ്റര്‍ ഫെയ്ത്ത് ബ്ലെസ്സണ്‍, പാസ്റ്റര്‍ ജോഷ് മാത്യു, ഡോ. ദീപക് മാത്യു എന്നിവര്‍ കോണ്‍ഫറന്‍സില്‍ വചനശുശ്രൂഷ നടത്തും. ഡോ. ടോം ഫിലിപ്പ് തോമസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ വില്‍സണ്‍ കടവിലിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിന്റെ വിപുലമായ കമ്മറ്റി കോണ്‍ഫറസിന്റെ വിജയത്തിനായി ഒരുക്കങ്ങള്‍ നടത്തി വരുന്നു. ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന കോണ്‍ഫറന്‍സ് 16 ഞായറാഴ്ച കര്‍തൃമേശ ശുശ്രൂഷയൊടുകൂടി അവസാനിക്കും.

ബ്രദര്‍ വില്‍സണ്‍ സാമുവല്‍(പബ്ലിസിറ്റി & മീഡിയ), പാസ്്റ്റര്‍ സാമുവല്‍ ഡാനിയേല്‍, പാസ്റ്റര്‍ എബ്രഹാം തോമസ്, പാസ്റ്റര്‍ ബിനു ജോക്കബ്്(പ്രയര്‍ കോഡിനേറ്റേഴ്‌സ്), ഡോ. ഷേര്‍ളി കുര്യച്ചന്‍(ലേഡീസ് കോഡിനേറ്റര്‍), പാസ്റ്റര്‍ മനീഷ് തോമസ്(ലോക്കല്‍ സെക്രട്ടറി), ഡോ. തോമസ് വര്‍ഗീസ്(ലോക്കല്‍ ട്രഷറര്‍), ബ്രദര്‍ നെല്‍സണ്‍ ഫിലിപ്പ്, പാസ്റ്റര്‍ സാം എബ്രഹാം(ഇംഗ്ലീഷ് കോഡിനേറ്റര്‍സ്) എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.
കാല്‍ഗറിയില്‍ നടക്കുന്ന സമ്മേളനം കാനഡയില്‍ ഉള്ള മലയാളി പെന്തക്കോസ് സമൂഹത്തിനും, സഭകള്‍ക്കും ഒരു പുത്തന്‍ ഉണര്‍വായി തീരുമെന്ന് പ്രത്യാശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. വരും തലമുറകളെ ദൈവവഴിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വിശ്വാസികള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മീയ നവീകരണം ലക്ഷ്യമിട്ടുമാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.
