Monday, April 13, 2026

പാലക്കാട് വോട്ടിന് പണം: പരാതിക്കാരുടെ മൊഴിയെടുത്തു;സമഗ്ര അന്വേഷണവുമായി പൊലീസ്

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് പണം നല്‍കിയ സംഭവത്തില്‍ സമഗ്ര അന്വേഷണവുമായി പാലക്കാട് സൗത്ത് പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ദൃശ്യങ്ങള്‍ ശേഖരിച്ചു. നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ശോഭ എത്തിയോ എന്നും പണം നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

പരാതി നല്‍കിയ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗണ്‍ പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു. വരണാധികാരിയായ ആര്‍ഡിഒ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ കളക്ടറിന് കൈമാറും. കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നും വിശദമായ അന്വേഷണം ആവശ്യമാണന്നും ആര്‍ഡിഒ കളക്ടറെ അറിയിച്ചിരുന്നു.

കണ്ണാടി തരുവകുറിശിയിലെ വോട്ടര്‍ക്ക് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് ഒപ്പം എത്തിയ ആള്‍ പണം നല്‍കിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം. എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍.ഇതിന് പിന്നാലെ പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!