Wednesday, April 22, 2026

കാനഡയിൽ ‘764’ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ; ലക്ഷ്യം കുട്ടികൾ

കെബെക്ക്‌ സിറ്റി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ‘764’ എന്ന തീവ്രവാദ ശൃംഖലയുടെ ഭാഗമായ ജെഫ്രി റൂസൽ (26) എന്ന യുവാവിനെ കാ നഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറസ്റ്റ് ചെയ്തു. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുചേരുക, തീവ്രവാദത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്‌. ടെലിഗ്രാം വഴി അത്യന്തം ക്രൂരവും അക്രമാസക്തവുമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും മറ്റുള്ളവരെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ആകർ ഷിക്കുകയും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളായ റോബ്ലോക്സ്, മൈൻക്രാഫ്റ്റ് എന്നിവയിലൂടെയും ഡിസ്കോർഡ്, ടെലിഗ്രാം പോലുള്ള ആപ്പുകളിലൂടെയും കുട്ടികളെയും കൗമാരക്കാരെയും സ്വാധീനിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഇന്റഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എൻഫോഴ്സ്‌മെന്റ് ടീമാണ് ഇയാളെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്.

ബുധനാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കി. തീവ്രമായ അക്രമത്തെയും വിദ്വേഷത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള ഓൺലൈൻ ശൃംഖലയാണിത്. കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്യുകയും അവരെ അക്രമ പ്രവർത്തനങ്ങ ൾക്കായി റിക്രൂട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഓൺലൈൻ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും ഇടപെടുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!