Wednesday, April 22, 2026

ഇറാൻ യുദ്ധത്തിനിടെ യു.എസിന്‌ വൻതിരിച്ച‌ടി; എംക്യു–4സി ഡ്രോൺ തകർന്നുവീണു, നഷ്ടം 240 മില്യൺ ഡോളർ

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ നാവികസേനയുടെ എംക്യു–4സി ഡ്രോൺ തകർന്നെന്ന്‌ യു.എസ്‌ സ്ഥിരീകരിച്ചു. യുഎസ്. നാവികസേനയിൽ നിന്നുള്ള ഡേറ്റയും പൊതുവായി ലഭ്യമായ ഫ്ലൈറ്റ് ലോഗുകളും വഴിയാണ് സ്ഥിരീകരണം. ഏപ്രിൽ 9 ന് ട്രൈറ്റൺ തകർന്നതായി നാവിക സുരക്ഷാ കമാൻഡിന്റെ ഏറ്റവും പുതിയ ഏവിയേഷൻ മിസ്‌ഹാപ്സ് റിപ്പോർട്ട് രേഖപ്പെടുത്തി, എന്നാൽ അപകടസ്ഥലം വെളിപ്പെടുത്തിയില്ലെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെ ടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില.

ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന് 50,000 അടിക്ക് മുകളിൽ ദീർഘനേരം തുടർച്ചയായി പറക്കാൻ കഴിയും. വാർ സോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പേർഷ്യൻ ഗൾഫിന് സമീപം പ്രവർത്തിക്കുമ്പോൾ ഡ്രോൺ ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ട്രാക്കിങ്ങിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് ഇത് അതിവേഗം ഉയരം കുറഞ്ഞുവെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. MQ-4C ട്രൈറ്റൺ യുഎസ് നാവികസേനയുടെ ഏറ്റവും നൂതനവും ചെലവേറിയതുമായ ആളില്ലാ വ്യോമവാഹനങ്ങളിൽ ഒന്നാണ്, സമുദ്രമേഖലകളിലെ ഉയർന്ന ഉയരത്തിലുള്ള ദീർഘകാല നിരീക്ഷണം,

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!