Monday, April 27, 2026

സാമ്പത്തിക കരുത്ത് കൂട്ടാൻ കാനഡ: രാജ്യത്തിന്റെ ആദ്യ സോവറിൻ വെൽത്ത് ഫണ്ടിന് തുടക്കം

ഓട്ടവ: കാനഡയുടെ സാമ്പത്തിക ചരിത്രത്തിൽ സുപ്രധാന ചുവടുവെപ്പുമായി പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യത്തിന്റെ ആദ്യത്തെ ദേശീയ സോവറിൻ വെൽത്ത് ഫണ്ട് ആരംഭിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 25 ബില്യൺ ഡോളർ പ്രാരംഭ മൂലധനത്തോടെയാണ് ഈ ഫണ്ട് പ്രവർത്തനമാരംഭിക്കുന്നത്. നോർവേ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ ലോകരാഷ്ട്രങ്ങൾ ഇതിനകം പിന്തുടരുന്ന സാമ്പത്തിക മാതൃകയിലേക്കാണ് കാനഡയും ചുവടുവെക്കുന്നത്.

ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ഖനനം, കൃഷി, സാങ്കേതികവിദ്യ എന്നീ നിർണ്ണായക വ്യാവസായിക മേഖലകളിലെ വൻകിട പദ്ധതികളിൽ ഈ ഫണ്ട് നിക്ഷേപം നടത്തും. സ്വകാര്യ നിക്ഷേപകർക്കൊപ്പം ഫെഡറൽ സർക്കാരും സംയുക്തമായി മൂലധനം സമാഹരിക്കുന്ന രീതിയിലായിരിക്കും ഫണ്ടിന്റെ പ്രവർത്തനം. കാനഡ സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം.

ലിബറൽ സർക്കാരിന്റെ വസന്തകാല സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ പ്രഖ്യാപനമെന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയും വ്യാവസായിക വികസനവും ലക്ഷ്യമിട്ടുള്ള ഈ നീക്കം, കാനഡയുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക മേഖലയും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!