Friday, May 1, 2026

നഗരഹൃദയത്തിൽ കാറുകൾക്ക് ‘നോ എൻട്രി’; ടൊറന്റോ ചർച്ച് സ്ട്രീറ്റ് കാർ രഹിതമാക്കാൻ നിർദ്ദേശം

ടൊറന്റോ: നഗരഹൃദയത്തിലെ തിരക്കേറിയ ചർച്ച് സ്ട്രീറ്റിലെ ഒരു ഭാഗം ഈ വേനൽക്കാലത്ത് കാർ രഹിത മേഖലയാക്കാൻ ടൊറന്റോ സിറ്റി കൗൺസിൽ ആലോചിക്കുന്നു. കമ്മ്യൂണിറ്റി കൗൺസിൽ അംഗീകരിച്ച ഈ നിർദ്ദേശം ഈ മാസം നടക്കുന്ന സിറ്റി കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനത്തിനായി എത്തും.

ജൂൺ 19 മുതൽ ഓഗസ്റ്റ് 21 വരെ പരീക്ഷണാടിസ്ഥാനത്തിൽ റോഡ് അടച്ചിടാനാണ് പദ്ധതി. വെല്ലസ്ലി സ്ട്രീറ്റ് ഈസ്റ്റിനും അലക്സാണ്ടർ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗമാണ് കാൽനടയാത്രികർക്കായി മാത്രമായി മാറ്റുക. റോഡ് സുരക്ഷ വർദ്ധിപ്പിക്കുക, വാണിജ്യ മേഖലയ്ക്ക് ഉണർവ് നൽകുക, കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രൈഡ് ഫെസ്റ്റിവൽ, ഹാലോവീൻ തുടങ്ങിയ ആഘോഷവേളകളിൽ ഈ ഭാഗം കാൽനടയാത്രക്കാർക്കായി തുറന്നു നൽകുന്നത് വലിയ വിജയമായിരുന്നു. 2026 ഫിഫ ലോകകപ്പ് ഷെഡ്യൂളിനെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ (TTC) വലിയ രീതിയിൽ ബാധിക്കാതെ തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് അധികൃതർ കരുതുന്നു.
മെയ് 20 മുതൽ 22 വരെ നടക്കുന്ന കൗൺസിൽ യോഗത്തിലായിരിക്കും പദ്ധതിയുടെ അന്തിമ അനുമതി സംബന്ധിച്ച തീരുമാനമുണ്ടാകുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!