കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആവേശകരമായി പുരോഗമിക്കുമ്പോൾ, ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് വോട്ടെണ്ണൽ ദിനത്തിൽ അഖിൽ ആശുപത്രിയിലായിരിക്കുന്നത്.

“എല്ലാവരും തിരഞ്ഞെടുപ്പ് ഫലം വീട്ടിലിരുന്ന് ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന്” അഖിൽ വീഡിയോയിലൂടെ പറഞ്ഞു. കേരളത്തിലെ എല്ലാ വിജയികൾക്കും ആഘോഷിക്കുന്നവർക്കും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
അതേസമയം, അഖിൽ മാരാർ മത്സരിച്ച തൃക്കാക്കര മണ്ഡലത്തിൽ നിലവിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വലിയ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ അഖിൽ മാരാർ പിന്നിലാണ്.
