Friday, May 15, 2026

‘കാനഡയിൽ നിന്ന് യു.എസിലേക്ക് 12 ഇന്ത്യൻ കുടിയേറ്റക്കാരെ കടത്തി’; ഇന്ത്യൻ വംശജൻ പിടിയിൽ

ന്യൂയോർക്ക്: കാനഡയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടത്തിയ കേസിൽ യു.എസ് കോടതിയിൽ കുറ്റസമ്മതം നടത്തി ഇന്ത്യൻ സ്വദേശിയായ യുവാവ്. ശിവം ല്നു (22) എന്ന യുവാവാണ് അതിർത്തി കടന്ന കുടിയേറ്റം കടത്തിൽ തന്റെ പങ്ക് സമ്മതിച്ചത്. ഈ വർഷം ആദ്യമാണ് ഇയാൾക്കെതിരെ പന്ത്രണ്ടോളം ആളുകളെ അതിർത്തി കടത്തിയതുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തത്. കോർട്ട് രേഖകൾ പ്രകാരം, 2024 ഒക്ടോബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ന്യൂയോർക്ക് സ്റ്റേറ്റിലേക്ക് ആളുകളെ കടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഇയാളായിരുന്നു.

മൺട്രിയോളിൽ നിന്നും ഏകദേശം 100 കിലോമീറ്റർ തെക്കുള്ള പ്ലാറ്റ്‌സ്ബർഗിലെ ഹോട്ടലുകളിലേക്കും വടക്കൻ ന്യൂയോർക്കിലെ സുരക്ഷിത താവളങ്ങളിലേക്കും ആളുകളെ എത്തിക്കാൻ ഡ്രൈവർമാരെ ഏകോപിപ്പിച്ചിരുന്നത് ശിവം ആയിരുന്നു. 2025 ജനുവരിയിൽ യു.എസ് ബോർഡർ പട്രോളിന്റെ പരിശോധന വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് വാഹനങ്ങളിൽ നിന്നായി 12 ഇന്ത്യൻ കുടിയേറ്റക്കാരെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മനുഷ്യക്കടത്ത് ഗൂഢാലോചന, സാമ്പത്തിക ലാഭത്തിനായി വിദേശികളെ കടത്തൽ തുടങ്ങിയ കുറ്റങ്ങൾ സമ്മതിച്ച ഈ 22-കാരന് 15 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് യു.എസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!