Tuesday, May 26, 2026

ബി.സി പ്രീമിയർക്കെതിരെ രൂക്ഷവിമർശനവുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

എഡ്‌മിൻ്റൻ: ആൽബർട്ടയു‌ടെ ഹിതപരിശോധനയെച്ചൊല്ലി പടിഞ്ഞാറൻ കനേഡിയൻ പ്രീമിയർമാരുടെ യോഗത്തിൽ വൻ രാഷ്ട്രീയ പോര്. ആൽബർട്ടയു‌ടെ വേർപിരിയൽ ചിന്തകൾക്ക് കാരണം അയൽ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയുടെ നിലപാടു കളാണെന്നാണ്‌ പ്രീമിയർ ഡാനിയേൽ സ്മിത്ത് ആരോപണമുന്നയിച്ചത്‌. ആൽബർട്ടയുടെ എണ്ണ പൈപ്പ്‌ലൈൻ പദ്ധതികൾക്ക് ബി.സി പ്രീമിയർ ഡേവിഡ് എബി ഉൾപ്പെടെയുള്ളവർ കാലങ്ങളായി പിന്തുണ നൽകാത്തതാണ് ജനങ്ങൾക്കിടയിൽ വേർപിരിയൽ ചിന്തകൾ വളരാൻ കാരണമായതെന്നാണ് സ്മിത്തിന്റെ വാദം. കാനഡയിലെ തുറമുഖങ്ങൾ ആരുടെയും സ്വന്തമല്ലെന്നും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പ്രവിശ്യകൾ പരസ്പരം സഹകരിക്കണമെന്നും സ്മിത്ത് ഓർമ്മിപ്പിച്ചു. വിമർശനങ്ങൾ ശക്തമാണെങ്കിലും താൻ പ്രവിശ്യയിലെ നിയമങ്ങൾ അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. കാനഡയിൽ തുടരണമെന്ന് ആവശ്യപ്പെട്ട് 4,00,000 പേരും, വേർപിരി യണമെന്ന് ആവശ്യപ്പെട്ട് 3,00,000 പേരും ഒപ്പിട്ട ഹർജികൾ ലഭിച്ചിട്ടുണ്ടെന്നും, ഈ 7 ലക്ഷം ജനങ്ങളുടെ താല്പര്യം മാനിച്ചാണ് വിഷയം ബാലറ്റിൽ ഉൾപ്പെടുത്തുന്നതെന്നും സ്മിത്ത് പറഞ്ഞു.

അതേ സമയം സ്‌മിത്തിന്‌ പിന്തുണയുമായി സസ്‌കച്വാൻ പ്രീമിയർ സ്കോട്ട് മോരംഗത്തെത്തി. ഇത് നേരിട്ടുള്ള വേർപിരിയൽ വോട്ടെടുപ്പല്ലെന്നും, ജനങ്ങളുടെ ആവശ്യപ്രകാരം നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയെ തങ്ങളുടെ 51-ാമത് സംസ്ഥാനമാക്കാൻ യു.എസ് ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കാനഡയ്ക്കുള്ളിൽ തന്നെ പ്രവിശ്യകൾ തമ്മിലുള്ള ഈ തർക്കം രൂക്ഷമാകുന്നത്. ആൽബർട്ട കാനഡയിൽ തുടരണോ അതോ വേർപിരിയുന്നതിനായി ഭാവിയിൽ ഒരു ഔദ്യോഗിക വോട്ടെടുപ്പ് നടത്തണോ എന്ന് ഈ ഒക്ടോബറിലെ ഹിതപരിശോധനയിലൂടെ ജനങ്ങൾ തീരുമാനിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!