Friday, June 5, 2026

ഹാലിഫാക്‌സില്‍ കാണാതായ അഞ്ച് വയസുകാരനെ കണ്ടെത്തി

നോവസ്‌കോഷ: ഹാലിഫാക്‌സ് മേഖലയില്‍ കാണാതായ അഞ്ചുവയസ്സുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പുറപ്പെടുവിച്ചിരുന്ന അടിയന്തിര ജാഗ്രതാ നിര്‍ദ്ദേശം പൊലീസ് പിന്‍വലിച്ചു. നോവസ്‌കോഷയിലെ മസ്‌ക്വോഡോബീറ്റ് വാലി പ്രദേശത്തെ എല്‍ഡര്‍ബാങ്കിലെ, കുക്‌സ് ബ്രൂക്‌സ് റോഡിലുള്ള ഒരു വീട്ടില്‍ നിന്നാണ്‌രാവിലെ 8 മണിയോടെ കുട്ടിയെ അവസാനമായി കണ്ടത്. കുട്ടി വസ്ത്രങ്ങളില്ലാതെയാകാം പുറത്തുപോയതെന്ന സംശയത്തെ തുടര്‍ന്ന്, സ്വന്തം വീട്ടുപറമ്പുകളിലും പരിസരങ്ങളിലും പരിശോധന നടത്താന്‍ പോലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാവിലെ 10:15ഓടെ കുട്ടിയെ സുരക്ഷിതനായി കണ്ടെത്തിയതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഈ പ്രദേശത്തെ പരിശോധനകള്‍ അവസാനിപ്പിച്ച് മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!