Thursday, July 23, 2026

ലോ ആൻഡ് ഓർഡർ(Law &Order) സെപ്റ്റംബർ നാലിന്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ (Law & Order ) എന്ന ചിത്രം സെപ്റ്റർ നാലിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുതിയ പോസ്റ്റർ എത്തി. ചിത്രത്തിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജൂനിയേഴ്സായ അഞ്ചു ചെറുപ്പക്കാരും അവരുടെ ഉദ്യമമാണ് പോസ്റ്ററിൽ കാണുന്നത്. . ഒരു പൊലീസ് ചിത്രത്തെ ഓർമ്മിപ്പിക്കുന്ന താണ് ഈ പോസ്റ്റർ

. സത്യം സിനിമാസ് ,മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ ഏ. ജി, മഹാ സുബൈർ എന്നിവരാണ് ഇദ ചിത്രം നിർമ്മിക്കുന്നത്. കൊച്ചി നഗരത്തിൻ്റെ പശ്ചാത്തിൽ പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ,മാസ് എൻ്റെർടൈനറായി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ .

വലിയ മുതൽമുടക്കിൽ തൊണ്ണൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം കൊച്ചിക്കു പുറമേ കണ്ണൂർ, വയനാട് ,. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാ ഫേഴ്സ് ആയ ഫീനിക്സ് പ്രഭ്യ , പി.സി. സ്റ്റണ്ട്സ്,, മാഫിയാ ശശി എന്നിവർ ആക്ഷൻ ഒരുക്കിയിരിക്കുന്നു . പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ : ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഇദ ചിത്രത്തിൽ അവതരിപ്പിക്കുന്ന തായി വാർത്ത ശക്തമായി പ്രചരിക്കുന്നു.. ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ .

ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ . എഡിറ്റിംഗ് – മനോജ് കണ്ണോത്ത്. 1 കലാസംവിധാനം – സാബു റാം. മേക്കപ്പ് – റോഷൻ എൻ. ജി. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി . സൗണ്ട് ഡിസൈൻ – കിഷൻ സപ്താ . ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . – വി ബോസ് . ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ . കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ് . പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ . വാഴൂർ ജോസ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!