Wednesday, July 29, 2026

“എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല”; വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മര്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍. ബ്രസീല്‍ ദേശീയ ടീമിനൊപ്പമുള്ള തന്റെ അധ്യായം പൂര്‍ണ്ണമായും അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും 34-കാരനായ താരം വ്യക്തമാക്കി. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കിയിരുന്നെങ്കിലും താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, സാന്റോസ് ക്ലബ്ബിനായി കോപ്പ സുഡാമേരിക്കാനയില്‍ വെനിസ്വേലന്‍ ക്ലബ്ബായ യൂണിവേഴ്‌സിഡാഡ് സെന്‍ട്രലിനെ 4-2ന് തോല്‍പ്പിച്ച മത്സരശേഷമാണ് താരം തന്റെ നിലപാട് ആവര്‍ത്തിച്ചത്.

‘ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു. ഞാന്‍ ചരിത്രം കുറിച്ചു, അതില്‍ ഏറെ സന്തോഷവാനാണ്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിനായി എന്റെ ജീവനും രക്തവും നല്‍കി ഞാന്‍ പൊരുതി. എന്നാല്‍ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ല,’ എന്ന് നെയ്മര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്താരാഷ്ട്ര കരിയര്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചതോടെ ഇനി ക്ലബ്ബ് ഫുട്‌ബോളില്‍ മാത്രമായിരിക്കും താരം ശ്രദ്ധ കേന്ദ്രീകരിക്കുക.

മഹാന്മാരായ ഫുട്‌ബോള്‍ താരങ്ങളില്‍ മുന്‍പന്തിയിലുള്ള നെയ്മര്‍, ഇതിഹാസ
താരം പെലെയെ മറികടന്നാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മഞ്ഞക്കുപ്പായമഴിക്കുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും ബ്രസീലിനെ നയിച്ച അദ്ദേഹം, 2016-ലെ റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!