Thursday, July 30, 2026

ഇന്ത്യക്കെതിരെ കളിക്കാന്‍ കാനറികള്‍; ബ്രസീല്‍- ഇന്ത്യ സൗഹൃദ മത്സരം ഒക്ടോബറില്‍ 3ന്

ന്യൂഡല്‍ഹി: ബ്രസീല്‍ ടീം ആദ്യമായി ഇന്ത്യയില്‍ കളിക്കാന്‍ എത്തുന്നു. കൊല്‍ക്കത്തയില്‍ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിnd] സൗഹൃദ മത്സരം കളിക്കും.

ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീല്‍ മത്സരം നടക്കുക.ബ്രസീല്‍ ടീമിന് ഇന്ത്യയിലെ ആരാധകര്‍ നല്‍കിയ പിന്തുണക്കുള്ള സമ്മാനമായാണ് കാനറികള്‍ ഇന്ത്യയിലെത്തുന്നത്.

2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്‌ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക.സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് ബ്രിസ്‌ബേനിലുമാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ നടക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!