Monday, August 3, 2026

കെബെക്കിൽ നേരിയ ഭൂചലനം; നാശനഷ്ടമില്ല

മൺട്രിയോൾ: കാനഡയിലെ കെബെക്കിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഞായറാഴ്ച രാത്രി എട്ടരയോടെയുണ്ടായ പ്രകമ്പനം രണ്ടായിരത്തിലധികം ആളുകൾക്ക് അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യുബെക്ക് സിറ്റി പ്രവിശ്യാ തലസ്ഥാനത്തിന് 12 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരുന്നുവെന്ന് എർത്ത്‌ക്വേക്സ് കാനഡ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ മറ്റ് അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സാധാരണയായി 3.5ൽ താഴെ തീവ്രതയുള്ള ഭൂചലനങ്ങൾ പലപ്പോഴും ആളുകൾക്ക് അനുഭവപ്പെടാറില്ലെങ്കിലും, ബോപോർട്ട്, വെൻഡാകെ, പോണ്ട്-റൂജ്, ഷാനൺ തുടങ്ങിയ പ്രദേശങ്ങളിലുള്ള നിരവധി പേർ പ്രകമ്പനം അനുഭവപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.കാനഡയുടെ കിഴക്കൻ മേഖലകളിൽ പ്രതിവർഷം ശരാശരി 450ഓളം ചെറുതും വലുതുമായ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെന്ന് എർത്ത്‌ക്വേക്സ് കാനഡ അറിയിച്ചു. ഇതിൽ ഏകദേശം 30 ഭൂചലനങ്ങൾക്ക് മാത്രമാണ് റിക്ടർ സ്കെയിലിൽ 3-ന് മുകളിൽ തീവ്രത രേഖപ്പെടുത്താറുള്ളത്.നിലവിലെ ഭൂചലനം ചെറിയ തോതിലുള്ളതായിരുന്നുവെന്നും പ്രദേശത്ത് അടിയന്തര സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!