Wednesday, August 12, 2026

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി ഇറാനില്‍

ടെഹ്‌റാന്‍: ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇറാനിലെത്തി. ടെഹ്‌റാനില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയ ഘട്ടത്തിലാണ് പാക്കിസ്ഥാന്റെ അടിയന്തര ഇടപെടല്‍.

അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടികള്‍ അമേരിക്ക ശക്തമാക്കി. ഇറാനെതിരെയുള്ള നാവിക ഉപരോധം ലംഘിച്ച് ഇറാനിയന്‍ തുറമുഖത്തേക്ക് കടക്കാന്‍ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പലിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തി. മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോയ കപ്പലിന് നേരെ രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ചതായും കപ്പലിന്റെ സ്റ്റിയറിംഗ് ഗിയര്‍ പ്രവര്‍ത്തനരഹിതമാക്കിയതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

മറുവശത്ത്, ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ വാണിജ്യ കപ്പലിലുണ്ടായിരുന്ന ആറ് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈനിക ഉപകരണങ്ങള്‍ കടത്തുകയായിരുന്ന സൗദി കപ്പലിനെയാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികള്‍ വ്യക്തമാക്കി. ഇതോടൊപ്പം തെക്കന്‍ ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനായുള്ള എട്ടാം റൗണ്ട് ലെബനോന്‍-ഇസ്രയേല്‍ ചര്‍ച്ചകള്‍ സെപ്തംബര്‍ ആദ്യവാരം റോമില്‍ നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!