Wednesday, August 12, 2026

കേറ്ററിങ് ട്രക്കില്‍ ഒളിച്ച് ട്രംപ് മറ്റൊരു വിമാനത്തിലേക്ക്; രഹസ്യയാത്ര വെളിപ്പെടുത്തി ട്രംപ്

ടെഹ്‌റാന്‍: ഇറാന്റെ ശക്തമായ ആക്രമണ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുര്‍ക്കിയില്‍ നിന്ന് രക്ഷപ്പെട്ടത് വിമാനത്താവളത്തിലെ കേറ്ററിംഗ് ട്രക്കിനുള്ളില്‍ ഒളിച്ചാണെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയെന്ന് വരുത്തിത്തീര്‍ത്ത ശേഷം, അതീവ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറിയാണ് ട്രംപ് യുഎസിലേക്ക് മടങ്ങിയത്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റും സിഎന്‍എന്നും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ നടത്തിയ ഈ നാടകീയ നീക്കങ്ങളുടെ വിവരങ്ങളുള്ളത്.

നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ സമ്മാനിച്ച പുതിയ വിമാനത്തിലാണ് ട്രംപ് തുര്‍ക്കിയിലെത്തിയത്. എന്നാല്‍ മടക്കയാത്രയില്‍ സുരക്ഷാ കാരണങ്ങളാല്‍ പഴയ പ്രസിഡന്റ് വിമാനത്തിലേക്ക് മാറുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ക്യാമറകള്‍ക്ക് മുന്നില്‍ പഴയ എയര്‍ഫോഴ്‌സ് വണ്ണില്‍ കയറിയ ട്രംപ്, ഉടന്‍ തന്നെ വിമാനത്തിന്റെ പുറകുവശത്തെ കവാടത്തിലൂടെ ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്ന കേറ്ററിംഗ് ട്രക്കിലേക്ക് മാറുകയാണുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന എയര്‍ഫോഴ്‌സിന്റെ സി-32എ (C-32A) എന്ന ചെറിയ സൈനിക വിമാനത്തില്‍ എത്തിച്ചാണ് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്.

മാധ്യമപ്രവര്‍ത്തകരും ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും സഞ്ചരിച്ച പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തെ ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള വ്യാജ മാര്‍ഗ്ഗമായാണ് ഉപയോഗിച്ചത്. ഖത്തര്‍ നല്‍കിയ വിമാനം, പഴയ എയര്‍ഫോഴ്‌സ് വണ്‍, ട്രംപ് സഞ്ചരിച്ച സൈനിക വിമാനം എന്നിവ വെവ്വേറെ പാതകളിലൂടെയാണ് ബ്രിട്ടനിലേക്ക് പറന്നത്. ബ്രിട്ടനിലെത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഔദ്യോഗിക വിമാനത്തില്‍ കയറി അമേരിക്കയിലേക്ക് തിരികെ പോയത്. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യുങ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!