Thursday, August 13, 2026

ഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്നു; സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഇന്ത്യ

ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിലേറെയായി പ്രതിരോധം, കൃഷി, ജലപരിപാലനം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ തന്ത്രപരമായ പങ്കാളിത്തങ്ങളിലൊന്നാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ളത്. എന്നാൽ, ഈ ശക്തമായ ബന്ധത്തിന് അനുയോജ്യമായ രീതിയിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം ഉയർന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചരക്കു വ്യാപാരം ഏകദേശം 3.93 ബില്യൺ യു.എസ് ഡോളറായിരുന്നു. വളർന്നുവരുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ തുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് നിർദ്ദിഷ്ട ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ (FTA) പ്രസക്തമാകുന്നത്. ഇത് കേവലം ഒരു വ്യാപാര ചർച്ച മാത്രമല്ല, പക്വമായ ഒരു തന്ത്രപ്രധാന ബന്ധത്തിൽ നാളിതുവരെ കുറവുണ്ടായിരുന്ന സാമ്പത്തിക തറത്തറ പണിയാനുള്ള വലിയൊരു അവസരം കൂടിയാണ്.

രണ്ടാം ഘട്ട ചർച്ചകളും പ്രധാന ലക്ഷ്യങ്ങളും2026 ജൂലൈ 20 മുതൽ 23 വരെ ന്യൂഡൽഹിയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകൾ ഈ വലിയ ലക്ഷ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ചുങ്കവും നികുതിളും കുറയ്ക്കുന്നതിനപ്പുറം സേവനങ്ങൾ, നിക്ഷേപം, കസ്റ്റംസ് നടപടിക്രമങ്ങൾ, ബൗദ്ധിക സ്വത്തവകാശം, വ്യാപാര ലളിതവൽക്കരണം തുടങ്ങിയ മേഖലകളിലേക്ക് ഈ ചർച്ചകൾ നീളുന്നുണ്ട്.വ്യാപാര സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും അതിർത്തി കടന്ന് നിക്ഷേപം നടത്താനും, കണ്ടുപിടുത്തങ്ങൾ സംരക്ഷിക്കാനും, ഉൽപ്പന്നങ്ങൾ സുഗമമായി എത്തിക്കാനും ഇത്തരം സാങ്കേതിക വ്യവസ്ഥകൾ സഹായിക്കുന്നു.

ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ആശയങ്ങളും സാങ്കേതികവിദ്യയും മൂലധനവും കാര്യക്ഷമമായി കൈമാറ്റം ചെയ്യുന്ന വ്യാപാര കരാറുകൾക്കാണ് കൂടുതൽ മൂല്യമുള്ളത്.ഉചിതമായ സമയവും പൂരകമായ ശേഷികളുംഗ്ലോബൽ സപ്ലൈ ചെയിനുകൾ പുനഃക്രമീകരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയും ഇസ്രായേലും തന്ത്രപ്രധാനമായ സ്ഥാനത്താണ് നിൽക്കുന്നത്.ഇന്ത്യയുടെ കരുത്ത്: നിർമ്മാണ ശേഷി, വിദഗ്ദ്ധരായ എഞ്ചിനീയറിംഗ് കഴിവുകൾ, ഡിജിറ്റൽ മേഖലയിലെ മികവ്, അതിവേഗം വളരുന്ന വലിയൊരു വിപണി. ഇസ്രയേലിന്റെ കരുത്ത്: ഡീപ്പ് ടെക്നോളജി, സൈബർ സുരക്ഷ, കാർഷിക വിപ്ലവങ്ങൾ, മെഡിക്കൽ സാങ്കേതികവിദ്യ, ജലപരിപാലനം.തനിച്ച് ശക്തരായ ഇരുരാജ്യങ്ങളും കൈകോർക്കുമ്പോൾ മറ്റൊരാൾക്കും എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കാത്ത വ്യവസായ ആവാസവ്യവസ്ഥ (Industrial Ecosystem) രൂപപ്പെടും.

പ്രധാന മേഖലകളിലെ സഹകരണംഡയമണ്ട് വ്യവസായം: 1992-ൽ നയതന്ത്രബന്ധം ആരംഭിച്ചതുമുതൽ ഉഭയകക്ഷി വ്യാപാരത്തിന്റെ നട്ടെല്ലാണ് വജ്രവ്യാപാരം. പരുക്കൻ വജ്രങ്ങൾ കട്ട് ചെയ്യുന്നതിലും പോളിഷ് ചെയ്യുന്നതിലും ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ, വ്യാപാരത്തിലും സർട്ടിഫിക്കേഷനിലും ഇസ്രായേൽ മുന്നിലാണ്. പുതിയ എഫ്.ടി.എ വരുന്നത് കസ്റ്റംസ് നടപടികൾ ലളിതമാക്കാനും വ്യാപാരച്ചെലവ് കുറയ്ക്കാനും സഹായിക്കും.കൃഷി മേഖല: ‘ഇന്തോ-ഇസ്രായേൽ അഗ്രികൾച്ചർ പ്രോജക്റ്റ്’ വഴി ഇസ്രായേലിന്റെ കാർഷിക സാങ്കേതികവിദ്യകൾ ഇന്ത്യയിൽ മികച്ച രീതിയിൽ നടപ്പിലാക്കിവരുന്നു. നിലവിലുള്ള 35 ‘സെന്റർ ഓഫ് എക്സലൻസുകൾ’ 100 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാങ്കേതികവിദ്യകൾ വലിയ തോതിൽ കർഷകരിലേക്ക് എത്തിക്കാൻ കരാർ സഹായിക്കും.

വ്യവസായ-പ്രതിരോധ പങ്കാളിത്തം: 2025 നവംബറിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ ധാരണാപത്രം (MoU) ജോയിന്റ് ഡെവലപ്‌മെന്റ്, കോ-പ്രൊഡക്ഷൻ എന്നിവയ്ക്ക് വഴിതുറന്നു. കേവലം വാങ്ങൽ-വില്പന എന്നതിൽ നിന്ന് ദീർഘകാല വ്യാവസായിക കൂട്ടായ്മയിലേക്ക് ഇരുരാജ്യങ്ങളും മാറുന്നതിന്റെ തെളിവാണിത്. ഭാവി സാങ്കേതികവിദ്യകളിലെ അനന്തസാധ്യതകൾനിർദ്ദിഷ്ട കരാറിന്റെ ഏറ്റവും വലിയ നേട്ടം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ക്ലീൻ ടെക്നോളജി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ ഭാവി മേഖലകളിലാണ്.

ഇസ്രായേലിന്റെ ഗവേഷണ മികവും സാങ്കേതികവിദ്യയും ഇന്ത്യയുടെ നിർമ്മാണ ശേഷിയുമായും വിപണിയുമായും ഇണക്കിച്ചേർക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.ചർച്ചകൾ പുരോഗമിക്കുകയാണ്, പ്രധാനപ്പെട്ട പല അധ്യായങ്ങളും പൂർത്തിയാകാനുമുണ്ട്. എന്നിരുന്നാലും ദിശ വ്യക്തമാണ്—ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ കേവലം നികുതി ഇളവുകളിലൂടെയല്ല, മറിച്ച് അത് കെട്ടിപ്പടുക്കുന്ന വ്യവസായങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയുമായിരിക്കും വരുംകാലം വിലയിരുത്തുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!