Monday, August 17, 2026

യുദ്ധത്തിനിടെ കാണാതായ പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയെന്ന് ഇറാന്‍; നിഷേധിച്ച് ഖത്തര്‍

ദുബായ്: കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ഇറാന്‍ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയെന്ന് ഇറാന്‍. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാന്‍ നേരത്തേ പറഞ്ഞിരുന്നു. യുദ്ധത്തിനിടെ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിനുപിന്നാലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താന്‍ തിരച്ചിലിനു വ്യോമസേന അനുമതി തേടിയെങ്കിലും ഖത്തര്‍ അനുവദിച്ചില്ലെന്ന് ഇറാന്‍ സേനാ ജനറല്‍ മുഹമ്മദ് ബാഗിര്‍സദ പറഞ്ഞു.

എന്നാല്‍, ഇറാന്റെ ആരോപണം ഖത്തര്‍ നിഷേധിച്ചു. ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് ഇറാനെ യഥാസമയം അറിയിച്ചെന്നും തിരച്ചിലിനു സഹകരിക്കാമെന്നു വ്യക്തമാക്കിയതാണെന്നും ഖത്തര്‍ വ്യക്തമാക്കി.

അതിനിടെ, ഇറാന്‍ വിരുദ്ധ യുഎസ്, ഇസ്രയേല്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിയമമാകാന്‍ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം കൂടി വേണം. ശത്രുക്കളല്ലാത്ത വിദേശമാധ്യമങ്ങളോടു സംസാരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതി വാങ്ങണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!