Tuesday, August 18, 2026

പണമുള്ളവര്‍ക്ക് മാത്രം ജാമ്യമോ?; ഒന്റാരിയോയുടെ പുതിയ `ക്യാഷ് ബെയ്ല്‍’ ചോദ്യം ചെയ്ത് ഹര്‍ജി

ക്വീന്‍സ് പാര്‍ക്ക്: ഒന്റാരിയോയുടെ പുതിയ ക്യാഷ് ബെയ്ല്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കി മനുഷ്യാവകാശ സംഘടനകള്‍. ജാമ്യത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പണം മുന്‍കൂറായി അടയ്ക്കണം എന്ന പുതിയ വ്യവസ്ഥ നിലവില്‍ വന്ന ആദ്യദിനത്തില്‍ തന്നെ കാനഡിയന്‍ സിവില്‍ ലിബര്‍ട്ടീസ് അസോസിയേഷനും (CCLA) ക്രിമിനല്‍ ലോയേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ജാമ്യവ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ പ്രവിശ്യയ്ക്ക് അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാരിനാണ് ഇതില്‍ അധികാരമുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, പുതിയ നിയമം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ദരിദ്രരെയും പ്രതികൂലമായി ബാധിക്കുമെന്നും പണമുള്ളവര്‍ക്ക് മാത്രം എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും സംഘടനകള്‍ ആരോപിക്കുന്നു.

നേരത്തെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാത്രം തുക ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ ‘കീപ്പിംഗ് ക്രിമിനല്‍സ് ബിഹൈന്‍ഡ് ബാര്‍സ് ആക്ട്’ പ്രകാരം ജാമ്യം ലഭിച്ച് രണ്ടു പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ തുക സമര്‍പ്പിച്ചില്ലെങ്കില്‍ കേസ് നേരിടേണ്ടി വരും. കുറ്റകൃത്യങ്ങള്‍ തടയാനും ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കാനുമാണ് നടപടിയെന്ന് ഒന്റാരിയോ അറ്റോര്‍ണി ജനറല്‍ ഡഗ് ഡൗണി വ്യക്തമാക്കിയെങ്കിലും, ഇത് ജയിലുകളില്‍ തിരക്ക് വര്‍ധിപ്പിക്കുമെന്നും അനാവശ്യ നിയമനടപടികള്‍ക്ക് വഴിതുറക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!