അറ്റ്‌ലാന്റിക്: ഗ്രാമീണ മേഖലകളിലെ കുറഞ്ഞ വേതനമുള്ള താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (P.E.I.) പിന്മാറി. അറ്റ്‌ലാന്റിക് പ്രവിശ്യകളില്‍ ഈ പദ്ധതി വേണ്ടാ എന്ന് വെച്ച ഏക പ്രവിശ്യയാണ് P.E.I. തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ഇത്തരം തൊഴിലാളികളുടെ പരിധി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനായിരുന്നു കനേഡിയന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ പ്രവിശ്യയിലെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷമാണ് ഈ ഇളവ് ആവശ്യമില്ലെന്ന് തീരുമാനിച്ചതെന്ന് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ്സ് (CFIB) ശക്തമായ നിരാശ പ്രകടിപ്പിച്ചു. പ്രാദേശികമായി ആളുകള്‍ ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളിലെ ജോലികള്‍ക്ക് അപേക്ഷിക്കുന്നില്ലെന്നും, വിദേശ തൊഴിലാളികളുടെ ലഭ്യത കുറയുന്നത് ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സി.എഫ്.ഐ.ബി വക്താക്കള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് കുടിയേറ്റ തൊഴിലാളി അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. നിര്‍ത്തലാക്കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ കാരണം പല വിദേശ തൊഴിലാളികളും ചൂഷണത്തിന് ഇരയാകാറുണ്ടെന്നും, താല്‍ക്കാലിക ആശ്വാസത്തിന് പകരം തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനുള്ള വഴികള്‍ തുറന്നു നല്‍കുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
