ഓട്ടവ : കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ഉരുക്ക് മേഖലയുമായി ബന്ധപ്പെട്ട് പുതിയ ധാരണയ്ക്ക് രൂപം. കനേഡിയൻ ഉരുക്ക് കയറ്റുമതിക്ക് 25 ശതമാനം താരിഫ് ബാധകമാക്കുന്നതിനൊപ്പം, കയറ്റുമതിക്ക് ക്വോട്ട സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.

നിശ്ചയിച്ച ക്വോട്ട പരിധി മറികടക്കുന്ന കനേഡിയൻ ഉരുക്ക് കയറ്റുമതിക്ക് 50 ശതമാനം താരിഫ് ബാധകമാകുമെന്നാണ് വ്യവസ്ഥ.
ഹാമിൽട്ടണിലെ ആർസെലോർമിറ്റൽ ഡോഫാസ്കോ ഉൾപ്പെടെയുള്ള കനേഡിയൻ സ്റ്റീൽ ഉൽപാദകർക്ക് പുതിയ വ്യാപാര സാഹചര്യം നിർണായകമാണ്. പൂർണമായ 50 ശതമാനം താരിഫ് ഒഴിവാക്കാൻ ധാരണ സഹായിക്കുമെങ്കിലും, ക്വോട്ടയുടെ പരിധി വ്യവസായത്തിന് പുതിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

കാനഡ-യുഎസ് വ്യാപാരബന്ധത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഉരുക്ക് വ്യവസായത്തിന് സ്ഥിരത ഉറപ്പാക്കാൻ ദീർഘകാല പരിഹാരം ആവശ്യമാണെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

