Saturday, August 22, 2026

വ്യാപാര ചര്‍ച്ചകള്‍ പരാജയം: 50% ഇറക്കുമതി തീരുവ പ്രാബല്യത്തില്‍; തിരിച്ചടിക്കുമെന്ന് കാനഡ

ഓട്ടവ: യുഎസ് – കാനഡ വ്യാപാര കരാര്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍. മൂന്ന് ദിവസമായി വാഷിങ്ടണില്‍ നടന്ന യുഎസ് – കാനഡ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. പുതിയ താരിഫുകള്‍ക്കെതിരെ കാനഡ ഡോളറിന് ഡോളര്‍ എന്ന കണക്കില്‍ തിരിച്ചടിക്കുമെന്ന് മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. കാനഡയുടെ ചര്‍ച്ചാ പ്രതിനിധികളോട് യുഎസില്‍നിന്ന് മടങ്ങാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

കരാറില്‍ ധാരണയിലെത്താന്‍ ട്രംപ് അനുവദിച്ച മൂന്ന് ദിവസത്തെ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചര്‍ച്ചകള്‍ റദ്ദാക്കിയത്. കാനഡയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒടുവിലത്തെ നിമിഷം വരെ ചര്‍ച്ചക്കാരുമായി മുന്നോട്ടുപോയെങ്കിലും, യു.എസ് മുന്നോട്ടുവെച്ച അവസാന നിമിഷത്തെ മാറ്റങ്ങള്‍ അന്യായവും സാമ്പത്തികമായി ദോഷകരവുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ സെക്ഷന്‍ 338 താരിഫുകള്‍ പ്രാബല്യത്തില്‍ വരും. സിമന്റ്, ഹോക്കി സ്റ്റിക്കുകള്‍ ഉള്‍പ്പെടെ 20 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കനേഡിയന്‍ ഉല്‍പ്പന്നങ്ങളെയാണ് അമേരിക്കയുടെ പുതിയ നികുതി വ്യവസ്ഥ ബാധിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!