തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിന് എംഎല്‍എയെയും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആര് രാഹുലാണ് ട്രഷറര്‍. ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡന്റ് സ്ഥാനത്ത് വനിതയെത്തുന്നത്.

വൈസ് പ്രസിഡന്റുമാര്‍: ആര് ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്സല്, പി ഷബീര്‍, നിഖില്‍ ബാബു. ജോയിന്റ് സെക്രട്ടറിമാര്‍: ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന് ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷയായും വൈസ് ചെയര്‍പേഴ്സനായും ചിന്ത നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
