Saturday, August 22, 2026

അംബാസഡര്‍ ബ്രിഡ്ജ് തര്‍ക്കം: ഉപേക്ഷിക്കപ്പെട്ട വീടുകള്‍ സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റാമെന്ന് കനേഡിയന്‍ ട്രാന്‍സിറ്റ് കമ്പനി

വിന്‍ഡ്‌സര്‍: വിന്‍ഡ്‌സറിലെ വെസ്റ്റ് എന്‍ഡില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന 45 വീടുകള്‍ ഏറ്റെടുക്കാനുള്ള സിറ്റി കൗണ്‍സിലിന്റെ നീക്കത്തിനെതിരെ അംബാസഡര്‍ ബ്രിഡ്ജിന്റെ ഉടമസ്ഥരായ കനേഡിയന്‍ ട്രാന്‍സിറ്റ് കമ്പനി (സി.ടി.സി) രംഗത്ത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകള്‍ സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റാനും ഭൂമി സിറ്റിക്ക് കൈമാറാനും തയ്യാറാണെന്ന് കമ്പനി അറിയിച്ചു. ഏറ്റെടുക്കല്‍ നടപടികള്‍ ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്കും സമയനഷ്ടത്തിനും നികുതിപ്പണം പാഴാക്കുന്നതിനും മാത്രമേ ഉപകരിക്കൂവെന്നും സി.ടി.സി വ്യക്തമാക്കി.

വിന്‍ഡ്‌സറിലെ സാന്‍ഡ്വിച്ച് മേഖലയിലുള്ള ഈ വീടുകള്‍ പൊളിച്ചുമാറ്റാന്‍ നഗരസഭ അനുമതി നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇതിന് പകരമായി അംബാസഡര്‍ ബ്രിഡ്ജ് വികസനത്തിനും പുതിയ വാണിജ്യ വാഹന പരിശോധനാ പ്ലാസ നിര്‍മ്മാണത്തിനുമായി റോഡിന്റെ ചില ഭാഗങ്ങള്‍ വിട്ടുനല്‍കണമെന്നും സി.ടി.സി ആവശ്യപ്പെടുന്നു. 2017 മുതല്‍ തുടരുന്ന ഈ തര്‍ക്കത്തിലും ചര്‍ച്ചകളിലുമായി ഇതുവരെ ഏകദേശം 30 ലക്ഷം ഡോളറാണ് നഗരസഭ നിയമപരമായ ചെലവുകള്‍ക്കായി ഉപയോഗിച്ചത്.

ഇന്ത്യന്‍ റോഡ്, എഡിസണ്‍ സ്ട്രീറ്റ്, ബ്ലൂംഫീല്‍ഡ് റോഡ് തുടങ്ങി പ്രധാന മേഖലകളിലെ നിര്‍ദ്ദിഷ്ട വീടുകളാണ് നിലവില്‍ ഏറ്റെടുക്കാന്‍ സിറ്റി തീരുമാനിച്ചിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!