Tuesday, August 25, 2026

2030 ഫൊക്കാനാ കൺവൻഷൻ ;നടത്താൻ സന്നദ്ധ അറിയിച്ച് ടൊറൻ്റോ മലയാളി സമാജം

2030 ഫൊക്കാനാ കൺവൻഷൻ കാനഡയിൽ നടത്തുവാൻ ടൊറൻ്റോ മലയാളി സമാജം സന്നദ്ധത അറിയിച്ചു. ഇതിനു മുമ്പ് 2016 ൽ ആണ് ഫൊക്കാനാ കൺവൻഷൻ കാനഡയിൽ നടന്നത്. 2030 ൽ കൺവെൻഷന് കാനഡ വേദി ആയാൽ നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് വിരമാമാകും .

നോർത്ത് അമേരിക്കയിലെ മലയാളി സംഘനകളുടെ ഏറ്റവും വലിയ കൂട്ടായ്മ ആണ് ഫൊക്കാനാ . കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാനഡയിലെ മലയാളി സമൂഹത്തിൻ്റെയും സംഘടനകളുടെയും എണ്ണം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാനഡയിലേയ്ക്ക് കുടിയേറിയ മലയാളികൾക്ക് ഫെക്കാനയെ അടുഅറിയുന്നതിനുള്ള അവസരമാണ് കൺവൻഷനിലൂടെ ലഭിക്കുക.

2030 കൺവെൻഷൻ ഹോസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ അത് വലിയ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കനേഡിയൻ മലയാളികളും ടൊറൻ്റോ മലയാളി സമാജവും.കഴിഞ്ഞ ദിവസം കൂടിയ ടൊറൻ്റോ മലയാളി സമാജം കമ്മറ്റി കൺവെൻഷൻ ഹോസ്റ്റ് ചെയ്യാൻ അവസരം ലഭ്യമാക്കണമെന്ന പ്രമേയം പാസ്സാക്കുകയും പ്രാരംഭ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!