യുഎഇയില്‍ ഇന്ന് താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. കിഴക്കന്‍ മേഖലകളില്‍ സംവഹന മേഘങ്ങള്‍ ഉണ്ടാവുകയും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ചില തീരദേശ പ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പത്തിന്റെ അളവ് ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉള്‍നാടുകളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും തീരപ്രദേശങ്ങളിലും ദ്വീപപ്രദേശങ്ങളിലും താപനില 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും പര്‍വ്വത പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
