തൃശൂർ: കൊരട്ടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശി ഹക്കീം (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ പിലിമോനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊരട്ടി പോളിടെക്നിക്കിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഘർഷമുണ്ടായത്.സംഭവത്തിന് പിന്നാലെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന്റെ കാരണം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള 19കാരനെ ചോദ്യം ചെയ്തുവരികയാണ്.
