Wednesday, September 2, 2026

കേരള കുംഭമേളയ്ക്ക് പ്രധാനമന്ത്രി എത്തിയേക്കും; കേന്ദ്രമന്ത്രിമാരും എത്തും

തിരുനാവായ: തിരുനാവായയില്‍ നടക്കാനിരിക്കുന്ന കേരള കുംഭമേളയില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 15 മുതല്‍ മാര്‍ച്ച് 6 ലെ ശിവരാത്രി ദിനം വരെ നീളുന്ന 51 ദിവസത്തെ മഹാമാഘ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലോ സമാപനത്തിലോ അദ്ദേഹം പങ്കെടുക്കുമെന്നാണ് സൂചന.

സംഘാടക സമിതി പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ച ശേഷം ലഭിക്കുന്ന സ്ഥിരീകരണത്തിന് അനുസരിച്ചായിരിക്കും സന്ദര്‍ശന തീയതി പ്രഖ്യാപിക്കുക. മുന്‍പ് നടന്ന കുംഭമേള വേളയില്‍ തന്റെ ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടിയിലൂടെയും തിരുവനന്തപുരത്തെ പൊതുപരിപാടിയിലും പ്രധാനമന്ത്രി തിരുനാവായ കുംഭമേളയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ വിവിധ കേന്ദ്രമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ ഉത്സവ ദിനങ്ങളില്‍ തിരുനാവായ സന്ദര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!