Friday, September 4, 2026

കനത്ത മഴയില്‍ മുങ്ങി ഒന്റാരിയോ; റോഡുകളില്‍ വെളളക്കെട്ട്; വൈദ്യുതി പുഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു

ഒന്റാരിയോ: ഒന്റാരിയോയിലും പരിസര പ്രദേശങ്ങളിലും പെയ്തിറങ്ങിയ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. നഗരത്തിലെ റോഡുകളും വെളളത്തിലായി. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും
ചെയ്തതോടെ നഗരത്തില്‍ പലയിടങ്ങളില്‍ വൈദ്യുതിയില്ല. വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.

ബുധനാഴ്ച കനത്ത മഴയാണ് ഒന്റാരിയോയില്‍ പെയ്തിറങ്ങിയത്. ചില പ്രദേശങ്ങളില്‍ 100 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ടൊറന്റോയിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം വിതച്ച ഈ കൊടുങ്കാറ്റിനെ ‘100 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ്’ എന്നാണ് സിറ്റി മാനേജര്‍ പോള്‍ ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ടൊറന്റോ മേയര്‍ ഒലീവിയ ചൗ വ്യക്തമാക്കി. നഗരസഭാ ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാനുമുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളിലാണ്. വിമാന സര്‍വീസുകളും സബ്വേ, ബസ് സര്‍വീസുകളും സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നുണ്ടെങ്കിലും ചില റോഡുകളില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളും തടസ്സങ്ങളും കാരണം ജാഗ്രത തുടരണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!