Monday, September 7, 2026

സുരക്ഷ ഭീഷണി: അന്താരാഷ്ട്ര പഠനയാത്രകള്‍ റദ്ദാക്കി കനേഡിയന്‍ സ്‌കൂള്‍ ബോര്‍ഡ്

ഓട്ടവ: ആഗോള സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും മുന്‍നിര്‍ത്തി കാനഡയിലെ സ്‌കൂളുകള്‍ അന്താരാഷ്ട്ര പഠനയാത്രകള്‍ റദ്ദാക്കുകയാണ്. ചില സ്‌കൂളുകള്‍ യാത്രകള്‍ റദ്ദാക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമ്പോള്‍, മറ്റു പല സ്‌കൂളുകളും പഠനയാത്രകളുമായി മുന്നോട്ട് പോകുകയാണ്.

ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, പൊതുജനാരോഗ്യ വെല്ലുവിളികളും സൈനിക സംഘര്‍ഷങ്ങളും ചൂണ്ടിക്കാട്ടി എഡ്മിന്റന്‍ പബ്ലിക് സ്‌കൂള്‍സ് (Edmonton Public Schools) 2026-27 അധ്യയന വര്‍ഷത്തിലെ എല്ലാ അന്താരാഷ്ട്ര പഠനയാത്രകളും റദ്ദാക്കാന്‍ തീരുമാനിച്ചു. തായ്ലന്‍ഡ്, ഫ്രാന്‍സ്, യുകെ, കോസ്റ്റാറിക്ക, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളെ ഈ തീരുമാനം ബാധിക്കും. എന്നാല്‍ ഈ പൂര്‍ണ്ണമായ വിലക്കിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം, കാനഡയിലെ മിക്ക സ്‌കൂള്‍ ബോര്‍ഡുകളും വിദ്യാര്‍ത്ഥികളുടെ അന്താരാഷ്ട്ര യാത്രകള്‍ തുടരാന്‍ അനുമതി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, റെജീന പബ്ലിക് സ്‌കൂള്‍സ്, ഒട്ടാവ-കാര്‍ലെട്ടണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ്, വാങ്കൂവര്‍ സ്‌കൂള്‍ ബോര്‍ഡ് എന്നിവ യാത്രകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കാല്‍ഗറിയിലെ സ്‌കൂളുകളിലും പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര യാത്രകള്‍ വീണ്ടും ആരംഭിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് യാത്രകളെ സമീപിക്കാനാണ് കാല്‍ഗറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്റെ തീരുമാനം. ചില സ്‌കൂളുകള്‍ യു.എസ്. ലേക്ക് മാത്രമുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ് മുറികളിലെ പാഠപുസ്തക പഠനത്തേക്കാള്‍ മറ്റ് സംസ്‌കാരങ്ങളെ നേരിട്ടറിയാന്‍ ഇത്തരം യാത്രകള്‍ ഏറെ സഹായകരമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!