Monday, September 7, 2026

ഡല്‍ഹി ദുരന്തം: കെട്ടിട ഉടമ ഹരിറാം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കെട്ടിട ഉടമ ഹരിറാം അറസ്റ്റില്‍. രാജസ്ഥാനിലെ ഭിവാഡിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കണ്ടെത്തി പിടികൂടുന്നതിനായി വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്താന്‍ പൊലീസ് പത്ത് സംഘങ്ങളെ നിയോഗിച്ചിരുന്നു.

ഉടമയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയതിന് പിന്നാലെയാണ് ഹരിറാമിനെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വ്യക്തമാക്കിയിരുന്നു.

വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.’ഹോസ്റ്റല്‍ ഡേയ്‌സ്’ (Hostel Daze) എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ആണ്‍കുട്ടികള്‍ക്കുള്ള പേയിങ് ഗസ്റ്റ് (PG) താമസസ്ഥലമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം തകരുമ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ അവിടെ താമസിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്‌നിഫര്‍ നായ്ക്കളെ ഉപയോഗിച്ചുകൊണ്ട് എന്‍.ഡി.ആര്‍.എഫ് (NDRF), ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുകയാണ്.

അതേസമയം, സത്യനികേതനില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ ഏഴോളം വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 ഓളം ആളുകളെയാണ ഇതുവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കാനായത്. എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് നാലുപേരാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!