Tuesday, September 8, 2026

മാസപ്പടിക്കേസ്: ‘പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം FIR രജിസ്റ്റര്‍ ചെയ്യണം’; DGPക്ക് കത്തയച്ച് ED

കൊച്ചി: സി.എം.ആര്‍.എല്‍ – എക്‌സാലോജിക് മാസപ്പടിക്കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്തയച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടും ഇതിനൊപ്പം കൈമാറിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കുന്നതോടെ മാസപ്പടി കേസില്‍ ഇ.ഡിക്ക് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയും.

മേയ് മാസം മുതല്‍ കേസില്‍ ഇ.ഡി പുനരന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയിലടക്കം റെയ്ഡുകള്‍ നടത്തുകയും വീണ വിജയനെ രണ്ടുതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, എക്‌സാലോജിക് കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.78 കോടി രൂപ അനധികൃതമായി സി.എം.ആര്‍.എല്ലില്‍ നിന്ന് ലഭിച്ചുവെന്ന സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തായുടെ മൊഴിയും കേസിലെ പ്രധാന തെളിവായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. തുക കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇ.ഡിയുടെ നിഗമനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!