Tuesday, September 8, 2026

കാനഡയും മെക്‌സിക്കോയും ഗ്രീന്‍ലന്‍ഡും ചേര്‍ന്ന അമേരിക്ക; പുതിയ ഭൂപടവുമായി ട്രംപ്

വാഷിങ്ടണ്‍: കാനഡ, മെക്‌സിക്കോ, ക്യൂബ, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ അയല്‍രാജ്യങ്ങളെയും കരീബിയന്‍ ദ്വീപുകളെയും ഉള്‍പ്പെടുത്തി അമേരിക്കയുടെ അതിര്‍ത്തികള്‍ വ്യാപിപ്പിച്ചുകൊണ്ടുള്ള എ.ഐ നിര്‍മ്മിത ഭൂപടം പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പുറത്തുവിട്ട ചിത്രത്തില്‍ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ 23 പരമാധികാര രാജ്യങ്ങളെയും അമേരിക്കന്‍ പതാക കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്യൂബ, ജമൈക്ക, ഹെയ്തി തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍പ് കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുമെന്നും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനുപുറമെ, ‘ന്യൂ മെക്‌സിക്കോ’ സംസ്ഥാനത്തിന്റെ പേര് മാറ്റി ‘ന്യൂ അമേരിക്ക’ എന്നാക്കണമെന്ന വിചിത്ര ആവശ്യവും ട്രംപ് ഉന്നയിച്ചു. എന്നാല്‍ അമേരിക്ക എന്ന രാജ്യം രൂപീകരിക്കുന്നതിന് മുന്‍പേ നിലവിലുള്ള തങ്ങളുടെ പേര് മാറ്റാനാകില്ലെന്ന് ന്യൂ മെക്‌സിക്കോ ഗവര്‍ണര്‍ മിഷേല്‍ ലുജാന്‍ ഗ്രിഷാം പ്രതികരിച്ചു. രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ഭൂമിശാസ്ത്രപരമായ പേരുകള്‍ മാറ്റുന്നതില്‍ ട്രംപ് പ്രത്യേക താല്പര്യം കാണിക്കുന്നുണ്ട്.

നേരത്തെ ഒന്റാരിയോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്നും മെക്‌സിക്കന്‍ ഉള്‍ക്കടലിനെ ‘ഗള്‍ഫ് ഓഫ് അമേരിക്ക’ എന്നും അദ്ദേഹം പുനര്‍നാമകരണം ചെയ്തിരുന്നു. ട്രംപിന്റെ ഇത്തരം നീക്കങ്ങള്‍ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെയും വ്യാപാര കരാറുകളെയും ബാധിച്ചേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!