Tuesday, September 8, 2026

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കാനഡയിൽ വിലക്ക്

ഓട്ടവ : അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനം കാനഡ പ്രഖ്യാപിച്ചു. മേഖലയിൽ വർധിച്ചുവരുന്ന അക്രമവും സംഘർഷാവസ്ഥയും കണക്കിലെടുത്താണ് നടപടി. സമാന നിലപാടുകളുമായി യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയ സാഹചര്യത്തിലാണ് കാനഡയുടെ പ്രഖ്യാപനം.

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സൈനിക നടപടികളും കുടിയേറ്റ മേഖലകളിലെ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശ തത്വങ്ങളും മുൻനിർത്തിയാണ് കാനഡയുടെ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, കാനഡയുടെ തീരുമാനത്തിനെതിരെ ഇസ്രായേൽ കടുത്ത പ്രതികരണത്തിന് തയ്യാറാകുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇസ്രായേലിനെതിരെ നടപടികളെടുക്കുന്ന രാജ്യങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. പുതിയ നീക്കം കാനഡ–ഇസ്രായേൽ നയതന്ത്ര ബന്ധത്തിൽ കൂടുതൽ പിരിമുറുക്കത്തിന് വഴിവെക്കുമോ എന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!