Wednesday, September 9, 2026

അമേരിക്കയുടെ പുതിയ വ്യാപാര നടപടി; കനേഡിയൻ മദ്യത്തിനും ചില ഡയറി ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം

വാഷിംഗ്ടൺ: കാനഡ ഏർപ്പെടുത്തിയ പ്രതികാര തീരുവകൾക്ക് മറുപടിയായി അമേരിക്ക പുതിയ വ്യാപാര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രകാരം, കാനഡയിൽനിന്നുള്ള ഭൂരിഭാഗം മദ്യ ഉൽപ്പന്നങ്ങൾക്കും ചില ഡയറി ഉൽപ്പന്നങ്ങൾക്കും അമേരിക്കയിൽ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തും. പുതിയ നിയന്ത്രണങ്ങൾ സെപ്റ്റംബർ അവസാനത്തോടെ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

കാനഡ-അമേരിക്ക വ്യാപാര ബന്ധത്തിൽ തുടർച്ചയായി വർധിച്ചുവരുന്ന സംഘർഷത്തിന്റെ ഏറ്റവും പുതിയ അധ്യായമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കാനഡയുടെ പ്രതികാര തീരുവകൾക്ക് അമേരിക്ക നൽകിയ മറുപടിയാണിതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. പുതിയ നടപടികൾ കാനഡയിലെ മദ്യനിർമാണ മേഖലയെയും ഡയറി വ്യവസായത്തെയും ബാധിക്കുമെന്ന ആശങ്ക ഇതിനകം ഉയർന്നിട്ടുണ്ട്.

പ്രത്യേകിച്ച് ഒൻ്റാരിയോ , ക്യൂബെക്ക് തുടങ്ങിയ പ്രവിശ്യകളിലെ ഉൽപ്പാദകരെയാണ് പുതിയ നിയന്ത്രണങ്ങൾ കാര്യമായി ബാധിക്കാനിടയുള്ളത്. ന്യൂ ബ്രൺസ്വിക്കിലെ പ്രമുഖ ബ്രൂവറിയായ മൂസ്ഹെഡ് ഉൾപ്പെടെയുള്ള കനേഡിയൻ കമ്പനികൾക്ക് അമേരിക്കൻ വിപണിയിലെ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, നിരവധി മറ്റ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവുകൾ അനുവദിച്ചതും വ്യാപാര രംഗത്ത് ഭാഗിക ആശ്വാസം നൽകുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!