മസ്കറ്റ്: ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നു. ഖസബിന് പടിഞ്ഞാറ് ഭാഗത്തുണ്ടായ സംഭവത്തില്‍ ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു. തിരിച്ചറിയാത്ത നാല് വസ്തുക്കള്‍ രണ്ട് കപ്പലുകളിലായി പതിക്കുകയായിരുന്നു. ഇതില്‍ ഒരു കപ്പലിനുണ്ടായ തീപിടിത്തം ഒഴിച്ചാല്‍ രണ്ടാമത്തെ കപ്പലിന്റെ നാശനഷ്ടങ്ങള്‍ വ്യക്തമല്ല.

ആറ് നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന മറ്റൊരു കപ്പലിലെ ക്യാപ്റ്റനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് UKMTO അറിയിച്ചു.
