Friday, September 11, 2026

പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് നാളെ ഡല്‍ഹിയില്‍ തുടക്കം

ഡല്‍ഹി: പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് നാളെ ഡല്‍ഹിയില്‍ തുടക്കമാകും. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3:30-ന് നടക്കുന്ന ചര്‍ച്ചയില്‍ റഷ്യയുമായി ഇന്ധന ഇറക്കുമതി, ആണവോര്‍ജ സഹകരണം എന്നിവയും, വൈകീട്ട് 6:15-ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇറാന്‍ പ്രസിഡന്റുമായി പശ്ചിമേഷ്യന്‍ സംഘര്‍ഷ ലഘൂകരണവും മോദി സംസാരിക്കും.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും ഇന്ന് ഡല്‍ഹിയിലെത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നാളെ ഉച്ചയ്ക്ക് എത്തുന്നതോടെ ഇന്ത്യ-ചൈന തന്ത്രപ്രധാന സാമ്പത്തിക ചര്‍ച്ചകളും നടക്കും. ഇരുപതിലധികം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!