Friday, September 11, 2026

US- കാനഡ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ട്രംപ്; ചരക്കുനീക്കം പ്രതിസന്ധിയില്‍

മണ്‍ട്രിയോള്‍: കനത്ത തീരുവയ്ക്ക് പിന്നാലെ യുഎസ്-കാനഡ അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കത്തില്‍ കര്‍ശന പരിശോധനയും കസ്റ്റംസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഎസിന്റെ സംരക്ഷണവാദ (Protectionist) നയങ്ങളും ഉയര്‍ന്ന തീരുവയും കാരണം ചരക്ക് പരിശോധനയും പിഴകളും കുത്തനെ ഉയര്‍ന്നത് വ്യാപാര മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കസ്റ്റംസ് പരിശോധനകളില്‍ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് കസ്റ്റംസ് ബ്രോക്കേഴ്‌സിലെ യുഎസ് ഓപ്പറേഷന്‍സ് തലവന്‍ ബ്രിയാന ലൈനിംഗര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പ്പന്നങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാനുള്ള ആവശ്യങ്ങള്‍ പത്തിരട്ടിയായി വര്‍ധിച്ചു. ഉല്‍പ്പന്നങ്ങളുടെ തരംതിരിവും കോഡുകളും തെളിയിക്കുന്നതിനായി തൊഴിലാളികളുടെ രേഖകള്‍, ഉല്‍പ്പാദന വിവരങ്ങള്‍ തുടങ്ങിയ ദൈര്‍ഘ്യമേറിയ രേഖകള്‍ നല്‍കാന്‍ ഇറക്കുമതിക്കാര്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം ഓരോ മാസവും തരംതിരിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയിലും തീരുവകളിലും മാറ്റങ്ങള്‍ വരുന്നത് കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്നുണ്ട്.

യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം നടത്തുന്ന പരിശോധനകളുടെയും ഓഡിറ്റുകളുടെയും എണ്ണം 2024-നെ അപേക്ഷിച്ച് 26 ശതമാനം വരെ വര്‍ധിക്കാനാണ് സാധ്യത. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നടപടി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരു വശത്തുനിന്നും പുതിയ തീരുവകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!