Wednesday, September 23, 2026

മാസപ്പടിക്കേസ്: അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തി ആഭ്യന്തര സെക്രട്ടറി; പ്രത്യേക സംഘത്തെ DGP പ്രഖ്യാപിക്കും

തിരുവനന്തപുരം: മാസപ്പടിക്കേസിൽ അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തി ആഭ്യന്തരവകുപ്പ്. അന്വേഷണവുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡിജിപി ഉടൻ ഉത്തരവിറക്കും.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് നിർദേശം നൽകിയത്. റിപ്പോർട്ടിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.

അന്വേഷണ സംഘത്തിൽ എത്ര ഉദ്യോഗസ്ഥരുണ്ടാകണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. പ്രാഥമിക ഘട്ടത്തിൽ നാലോ അഞ്ചോ പേരടങ്ങുന്ന പ്രത്യേക സംഘമായിരിക്കും രൂപീകരിക്കുക. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡിഐജി അല്ലെങ്കിൽ ഐപിഎസ് റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെട്ടേക്കും.

സർക്കാരിന്റെ അന്വേഷണ ഉത്തരവ് ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കും. തുടർന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ ഡിക്ക് നേരത്തെ മൊഴി നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും പ്രത്യേക സംഘം വിശദമായ മൊഴിയെടുക്കും.

പ്രാഥമിക അന്വേഷണ നടപടികൾക്ക് ശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയെന്നാണ് റിപ്പോർട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!