ജപ്പാൻ: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നിറങ്ങിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി ചനു ചരിത്രനേട്ടം സ്വന്തമാക്കി. ഇതോടെ ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ ഒരു മെഡലിനായി കാത്തിരുന്ന 28 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.
1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്. 198 കിലോഗ്രാം ഉയർത്തിയാണ് ഒളിമ്പിക് വെള്ളി മെഡൽ ജേതാവായ മീരാബായ് ചനു തന്റെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കിയത്.

ഇതോടെ എല്ലാ പ്രധാന അന്താരാഷ്ട്ര കായികമേളകളിലും ഭാരോദ്വഹനത്തിൽ മെഡൽ നേടിയ താരമെന്ന കർണം മല്ലേശ്വരിയുടെ നേട്ടവും ചനുവിന് സ്വന്തമായി. ഇന്ത്യയുടെ ഭാരോദ്വഹന ചരിത്രത്തിൽ നിർണായക അധ്യായമാണ് ചനുവിന്റെ വെള്ളി മെഡൽ.
അതേസമയം, നഗോയയിലെ ഷൂട്ടിങ് റേഞ്ചിലും ഇന്ത്യ മെഡൽ നേടി. സ്കീറ്റ് പുരുഷ-വനിത ടീം ഇനങ്ങളിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി.
എന്നാൽ പാരിസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയ മനു ഭാക്കറിന് ഇത്തവണ മെഡൽ നേടാനായില്ല. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത, ടീം ഇനങ്ങളിൽ മനുവിന് മെഡൽ നഷ്ടമായി.
സോഫ്റ്റ് ടെന്നിസിൽ സെമിഫൈനലിൽ പൊരുതി വീണെങ്കിലും ജയ് മീണ ചരിത്രനേട്ടത്തോടെയാണ് മടങ്ങുന്നത്. ഏഷ്യൻ ഗെയിംസിലെ സോഫ്റ്റ് ടെന്നിസിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ മെഡലാണ് ജയ് മീണ സ്വന്തമാക്കിയത്.
