Thursday, September 24, 2026

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ വേണം’; ആന്റോ അഗസ്റ്റിൻ കോടതിയിൽ

കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസിൽ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഡോളർ ഇപ്പോൾ തിരികെ നൽകാനാകില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.

റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം ഏകദേശം 6300 യുഎസ് ഡോളർ കണ്ടെത്തിയത്. ഡോളറിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.

ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുന്നതിനാൽ ഡോളർ നിലവിൽ തിരികെ നൽകാനാകില്ലെന്നാണ് എസ്ഐടിയുടെ നിലപാട്.

ഡോളർ എവിടെ നിന്നാണ് ലഭിച്ചതെന്നും അതിന്റെ ഉറവിടം എന്താണെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. റെയ്ഡിന് പിന്നാലെ ആന്റോയെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം നടത്തുന്നതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!