Thursday, September 24, 2026

‘സോ ഡെലീഷ്യസ്’ ഡയറി ഫ്രീ ഡെസേര്‍ട്ട് ഉത്പ്പന്നങ്ങള്‍ കാനഡയില്‍ തിരിച്ചുവിളിച്ചു

ഓട്ടവ: കാനഡയിലെ പ്രശസ്ത ബ്രാന്‍ഡായ ‘സോ ഡിലീഷ്യസ് ഡയറി ഫ്രീ’ (So Delicious Dairy Free) ഡെസേര്‍ട്ട് ഉത്പ്പന്നങ്ങള്‍ കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി (CFIA) വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നു. ഉത്പ്പന്നങ്ങളില്‍ പ്ലാസ്റ്റിക്, ചെറിയ കല്ലുകള്‍ (gravel-like fragments) തുടങ്ങിയ അനാവശ്യ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 22-ന് ഏജന്‍സി ഉത്തരവ് പുറപ്പെടുവിച്ചത്.

കഷ്യൂ ബേസിലുള്ള ‘സോ ഡിലീഷ്യസ് ഡയറി ഫ്രീ സാള്‍ട്ടഡ് കാരമല്‍’ (Salted Caramel) എന്ന 500 മില്ലിലിറ്റര്‍ ഉത്പ്പന്നങ്ങളെയാണ് ഈ തീരുമാനം ബാധിക്കുന്നത്. 2027 സെപ്റ്റംബര്‍ 8, ഒക്ടോബര്‍ 15, 16, കൂടാതെ 2028 ഫെബ്രുവരി 3, 25, മാര്‍ച്ച് 30, 31 എന്നീ തീയതികളില്‍ ‘ബെസ്റ്റ് ബിഫോര്‍’ (Best-Before) കാണിച്ചിട്ടുള്ള ബാച്ചുകളാണ് തിരിച്ചുവിളിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഡെസേര്‍ട്ടില്‍ ചെറിയ കല്ലുകളും മറ്റ് കഠിനമായ വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് നിര്‍മ്മാതാക്കളായ ഡാനോണ്‍ ഇന്‍കോര്‍പ്പറേഷന്‍ (Danone Inc.) സെപ്റ്റംബര്‍ 15-ന് യു.എസിലും സമാനമായ തിരിച്ചുവിളിക്കല്‍ നോട്ടീസ് ഇറക്കിയിരുന്നു. നേരത്തെ 2026 ജനുവരി 2-നും ഇതേ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ കാനഡയില്‍ തിരിച്ചുവിളിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!