Saturday, September 26, 2026

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ ചുമതലയേറ്റു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രൻ ഔദ്യോഗികമായി ചുമതലയേറ്റു. സർക്കാരിന്റെ നിയമന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.

ചുമതലയേറ്റ ശേഷം അക്കാദമിയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധം ഓർമിപ്പിച്ച രവീന്ദ്രൻ, പത്ത് വർഷം മുമ്പും താൻ അക്കാദമിയുടെ ഭാഗമായിരുന്നുവെന്ന് പറഞ്ഞു. അന്നത്തെ സഹപ്രവർത്തകരിൽ പലരും ഇപ്പോഴും അക്കാദമിയിൽ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾക്ക് രാജ്യത്തെ മറ്റ് അന്താരാഷ്ട്ര മേളകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഇടപെടുമെന്നും രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തോട് എന്തെങ്കിലും തരത്തിലുള്ള വേർതിരിവുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അക്കാദമിക്ക് നിർദേശങ്ങളോ ഉത്തരവാദിത്തങ്ങളോ ലഭിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും രവീന്ദ്രൻ പറഞ്ഞു. നിലവിൽ അക്കാദമിയുടെ മുന്നിലുള്ള പ്രധാന അജണ്ടകൾക്കാണ് ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എഫ്.എഫ്.കെ സംഘാടനം പ്രധാന വെല്ലുവിളി

അടുത്ത ഡിസംബറിൽ നടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) സംഘാടനമാണ് പുതിയ ചെയർമാന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന്. മേളയ്ക്ക് ഇനി ഏകദേശം രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്, സംഘാടക സമിതി രൂപീകരണം, ആവശ്യമായ യോഗങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഹ്രസ്വചിത്ര-ഡോക്യുമെന്ററി മേളയിൽ പ്രദർശിപ്പിക്കാനുള്ള എട്ട് ചിത്രങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളും അക്കാദമിക്ക് മുന്നിലുള്ള പ്രധാന ചുമതലയാണ്.

വിവിധ സാംസ്കാരിക സ്ഥാപനങ്ങളിൽ പുതിയ അധ്യക്ഷന്മാർ

സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ നേതൃത്വമില്ലാതെ പ്രവർത്തിക്കുന്നുവെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്.

ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSFDC) ചെയർമാനായി നടൻ പ്രേം കുമാറിനെയും വൈസ് ചെയർമാനായി അലൻസിയറെയും നിയമിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!