തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ പാക്കിസ്ഥാൻ പതാകയുടെ ചിത്രവും ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.
വെബ്സൈറ്റ് കൈയടക്കിയതിന് പിന്നിൽ ‘ബ്ലാക് ലീറ്റ്സ്’ എന്ന പേരിലുള്ള സംഘമാണെന്നാണ് അവകാശവാദം. എന്നാൽ ഹാക്കിങ്ങിന് പിന്നിലെ സംഘത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് വെബ്സൈറ്റിന്റെ സുരക്ഷാ സംവിധാനങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. സൈബർ സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചുവെന്നും വെബ്സൈറ്റിലെ ഏതെല്ലാം വിവരങ്ങളെയാണ് ബാധിച്ചതെന്നും സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
